മെഡിക്കൽ പൂർത്തിയായി, ബെല്ലിങ്ഹാം ഇനി ഡോർട്മുണ്ട് മഞ്ഞയിൽ!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബർമിങ്ഹാം സിറ്റിയുടെ യുവതാരമായ ജൂഡ് ബെല്ലിങ്ഹാമിന്റെ ഡോർട്മുണ്ട് ട്രാൻസ്ഫർ ഔദ്യോഗികമായി. താരം ഇന്ന് ജർമ്മനിയിൽ എത്തി മെഡിക്കൽ പൂർത്തിയാക്കിയിരിക്കുകയാണ്. അഞ്ചു വർഷത്തെ കരാർ ആകും ബെല്ലിങ്ഹാം ഡോർട്മുണ്ടിൽ ഒപ്പുവെക്കുക. സാഞ്ചോയെ വലിയ താരമാക്കി വളർത്തിയതു പോലെ ബെല്ലിങ്ഹാമിനെയും ലോകത്തെ മികച്ച താരങ്ങളിൽ ഒന്നാക്കി മാറ്റാം എന്നാണ് ഡോർട്മുണ്ട് പ്രതീക്ഷിക്കുന്നത്.

17കാരനായ താരത്തെ ഫസ്റ്റ് ടീമിൽ തന്നെ കളിപ്പിക്കും എന്ന് ഡോർട്മുണ്ട് ഉറപ്പ് നൽകി. ബർമിങ്ഹാമിൽ നിന്ന് 23 മില്യൺ യൂറോയ്ക്കാണ് താരം ജർമ്മനിയിൽ എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റ്ർ ഓഫർ നിരസിച്ചാണ് ബെല്ലിങ്ഹാം ഡോർട്മുണ്ടിൽ എത്തുന്നത്. യുണൈറ്റഡിൽ അവസരങ്ങൾ കിട്ടുമെന്ന് ഉറപ്പില്ലാത്തതാണ് താരത്തെ ഡോർട്മുണ്ട് ഓഫർ സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. മധ്യനിര താരമായ ബെല്ലിങ്ഹാമിന് വലിയ ഭാവി തന്നെയാണ് ഫുട്ബോൾ നിരീക്ഷകർ പ്രവചിക്കുന്നത്.