നെരോകയുടെ വല നിറച്ച് ഈസ്റ്റ് ബംഗാളിന് ആദ്യ വിജയം

- Advertisement -

ഐലീഗ് സീസണിൽ അവസാനം ഈസ്റ്റ് ബംഗാളിന് വിജയൻ. കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാളിന് ആദ്യ രണ്ട് മത്സരത്തിലും വിജയിക്കാൻ ആയിരുന്നില്ല. ഇന്ന് നടന്ന മത്സരത്തിൽ നെരോക എഫ് സിയെ ആണ് ഈസ്റ്റ് ബംഗാൾ തോൽപ്പിച്ചത്. നേരോകയുടെ ഹോമിൽ ചെന്ന് വൻ വിജയം തന്നെയാണ് ഈസ്റ്റ് ബംഗാൾ നേടിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന് വിജയം.

ഇന്ന് ഈസ്റ്റ് ബംഗാൾ അവരുടെ മികവിലേക്ക് പൂർണ്ണമായും ഉയർന്നു. കളിയുടെ 20ആം മിനുട്ടിൽ സാന്റോസിന്റെ പെനാൾട്ടി ആണ് ഈസ്റ്റ് ബംഗാളിനെ മുന്നിൽ എത്തിച്ചത്. എന്നാൽ പിറകെ 31ആം മിനുട്ടിൽ ഡിയാരയുലൂടെ സമനില ഗോൾ നേടാൻ നെരോകയ്ക്ക് ആയി. പിന്നീട് കളി കൂടുത മെച്ചപ്പെടുത്തി കൊൽക്കത്തൻ ടീം മേരയിലൂടെ 33ആം മിനുട്ടിൽ ലീഡ് തിരികെ പിടിച്ചു. രണ്ടാം പകുതിയിൽ സാന്റോസും ജിമിനസും ഒരോ ഗോളുകൾ നേടിയതോടെ വൻ വിജയം തന്നെ ഈസ്റ്റ് ബംഗാളിന് സ്വന്തമായി.

അഞ്ചു പോയന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ് ഈസ്റ്റ് ബംഗാൾ ഇപ്പോൾ.

Advertisement