മുംബൈ സിറ്റിയുടെ യുവ ഫോർവേഡ് സുദേവക്കായി ഐലീഗ് കളിക്കും

20201029 181235

മുംബൈ സിറ്റി അടുത്തിടെ സൈൻ ചെയ്ത യുവതാരം ആയുഷിനെ ഈ സീസണിൽ ലോണിൽ അയക്കും. 18കാരനായ ഫോർവേഡ് ആയുഷ് ചികാരയെഐ ലീഗ് ക്ലബായ സുദേവയ്ക്കാണ് മുംബൈ ലോണിൽ നൽകുന്നത്. ഒരു വർഷത്തെ കരാറിലാണ് താരം സുദേവയിലേക്ക് പോകുന്നത്. കൂടുതൽ അവസരം ലഭിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നീക്കം താരവും നടത്തുന്നത്.

മൂന്ന് വർഷത്തെ കരാറിൽ റിലയൻസ് യൂത്ത് ടീമിൽ നിന്നാണ് ആയുഷിനെ മുംബൈ സിറ്റി സൈൻ ചെയ്തത്. അവസാന മൂന്ന് വർഷങ്ങളായി ആയുഷ് റിലയൻസ് യൂത്തിനു വേണ്ടി ഗംഭീര പ്രകടനം നടത്തി വരികയായിരുന്നു. റിലയൻസിനു വേണ്ടി 40 മത്സരങ്ങൾ കളിച്ച താരം 16 ഗോളുകൾ നേടിയിരുന്നു.

Previous articleസ്പാനിഷ് ക്ലബുമായി സഹകരിക്കാൻ ഹൈദരാബാദ് എഫ് സി
Next articleഅമേ റാണവാദെ മുംബൈ സിറ്റിയിൽ