ഐ ലീഗിലെ കലാശ പോരാട്ടത്തിനായി 37000 ടിക്കറ്റുകൾ ഫ്രീ ആയി നൽകി ആരാധകരെ എത്തിക്കാൻ മൊഹമ്മദൻസ്

Dsc 7012

ഐ ലീഗിലെ കിരീടം തീരുമാനിക്കുന്ന പോരാട്ടത്തിൽ നാളെ മൊഹമ്മദൻസും ഗോകുലം കേരളയും നേർക്കുനേർ വരികയാണ്. വൈ ബി കെ സ്റ്റേഡിയത്തിൽ നടക്കുന്ന ലീഗിലെ അവസാന മത്സരത്തിനായി ആരാധകരെ കൂട്ടാനായി മൊഹമ്മദൻസ് 37000 ടിക്കറ്റുകൾ ഫ്രീ ആയി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ക്ലബ് ആരാധകർക്ക് നേരിട്ട് 37000 ടിക്കറ്റുകൾ നേരിട്ട് നൽകും.20220513 003414

ഇത് മൊഹമ്മദൻസിന് വലിയ നേട്ടമാകും. കൊൽക്കത്തയിൽ ആണ് കളി നടക്കുന്നത് എന്നത് ഇപ്പോൾ തന്നെ മൊഹമ്മൻസിന് മുൻ തൂക്കം നൽകുന്നുണ്ട്. അതിനൊപ്പം ആരാധകർ കൂടെ നിറഞ്ഞാൽ കാര്യങ്ങൾ ഗോകുലം കേരളക്ക് എളുപ്പമാകില്ല. അവസാന മത്സരത്തിൽ ഒരു സമനില മതി ഗോകുലത്തിന് കിരീടം നേടാൻ. എന്നാൽ മൊഹമ്മദൻസിന് വിജയിച്ചാൽ മാത്രമെ കിരീടം നേടാൻ ആവുകയുള്ളൂ. വൈകിട്ട് 7 മണിക്കാണ് മത്സരം.