മൊഹമ്മദൻസിനെ ചർച്ചിൽ തോൽപ്പിച്ചു, ഗോകുലത്തിന് നല്ല വാർത്ത

ഐ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുക ആയിരുന്ന മൊഹമ്മദൻസിന് പരാജയം. ചർച്ചിൽ ബ്രദേശ്ഴ്സ് അണ് മൊഹമ്മദൻസിനെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചർച്ചിൽ ബ്രദേഴ്സിന്റെ വിജയം. മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ഇന്ന് ചർച്ചിൽ ലീഡ് എടുത്തു. എങ്വോക് ആണ് ഒരു ഡിഫൻസീവ് എറർ മുതലാക്കി ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ആ ലീഡ് തുടർന്നു.

രണ്ടാം പകുതിയിൽ മാർക്കസിലൂടെ മൊഹമ്മദൻസ് സമനില പിടിച്ചു. 62ആം മിനുട്ടിൽ തന്നെ ലീഡ് തിരിച്ചു പിടിച്ച് ചർച്ചിൽ വിജയം ഉറപ്പിച്ചു. എങ്വോകെ തന്നെ ആയിരുന്നു രണ്ടാം ഗോളും നേടിയത്. മൊഹമ്മദൻസ് അഞ്ചു മത്സരങ്ങൾ കഴിഞപ്പോൾ 12 പോയിന്റുമായി ഇപ്പോഴും ഒന്നാമത് നിൽക്കുന്നു. അടുത്ത മത്സരം വിജയിച്ചാൽ ഗോകുലത്തിന് ലീഗിൽ ഒന്നാമതെത്താം.