വളാഞ്ചേരിയിൽ ആറ് ഗോൾ ത്രില്ലർ, അവസാനം ലിൻഷക്ക് വിജയം

ഇന്ന് വളാഞ്ചേരി തിണ്ടലം സെവൻസിൽ ലിൻഷാ മണ്ണാർക്കാടിന് വിജയം. എഫ് സി പെരിന്തൽമണ്ണയെ നേരിട്ട ലിൻഷ മണ്ണാർക്കാട് ഒരു ത്രില്ലറിന് ഒടുവിലാണ് വിജയിച്ചത്. ആറ് ഗോളുകൾ ആണ് ആകെ ഇന്ന് പിറന്നത്. നിശ്ചിത സമയം കഴിഞ്ഞപ്പോൾ സ്കോർ 3-3 എന്നായിരുന്നു. അവസാനം കളി ടൈ ബ്രേക്കറിലേക്ക് നീങ്ങുകയും ലിൻഷാ മണ്ണാർക്കാട് വിജയിക്കുകയുമായിരുന്നു.

നാളെ വളാഞ്ചേരിയിൽ ലക്കി സോക്കർ കോട്ടപ്പുറം എ വൈ സി ഉച്ചാരക്കടവിനെ നേരിടും.