“മഞ്ഞപ്പട ഫൈനലിന് ഗ്യാലറിയിൽ ഉണ്ടാകും എന്ന് അറിയാം, ഹൈദരബാദ് ആരാധകരും വരണം” – മനോലോ

ഐ എസ് എൽ ഫൈനലിന് യോഗ്യത നേടിയ ഹൈദരബാദ് പരിശീലകൻ അവരുടെ ആരാധകരോട് ഫൈനൽ കാണാൻ സ്റ്റേഡിയത്തിലേക്ക് വരണം എന്ന് ആവശ്യപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സ് വലിയ തോതിൽ വരുമെന്ന് തനിക്ക് അറിയാം എന്നും അദ്ദേഹം പറഞ്ഞു.

ഫൈനലിൽ ആരാധർ സ്റ്റാൻഡിലുണ്ടാകും എന്നത് കൊണ്ട് തന്നെ ഇത് ഒരു നല്ല ഫൈനലായിരിക്കുമെന്ന് ഞാൻ കരുതുന്നു. മനോലോ പറഞ്ഞു. പക്ഷെ നമ്മുടെ ആരാധകർ അവിടെ ഉണ്ടാവണം, മഞ്ഞപ്പട, കേരളത്തിന് ഒരുപാട് ആരാധകരുണ്ടെന്ന് എനിക്കറിയാം. അവർ വരികയും ചെയ്യും. ഹൈദരാബാദ് അനുകൂലികളോട് എനിക്ക് പറയാൻഹ്ലാ, അവർക്ക് ഞായറാഴ്ച പിജെഎൻ സ്റ്റേഡിയത്തിൽ വരാൻ കഴിഞ്ഞാൽ അത് വളരെ നല്ലതായിരിക്കും എന്നാണ്. മനോലോ പറഞ്ഞു.