വിജയമില്ലാതെ മിനേർവയ്ക്ക് എട്ടാം മത്സരം

ഐലീഗിലെ തങ്ങളുടെ മോശം ഫോം തുടർന്ന് മിനേർവ പഞ്ചാബ്. ഇന്ന് നടന്ന മത്സരത്തിൽ മിനേർവ പഞ്ചാബിനെ ഐസാൾ ആണ് പരാജയപ്പെടുത്തിയത്. ഐലീഗിൽ ഒരു ജയമില്ലാത്ത മിനേർവ പഞ്ചാബിന്റെ തുടർച്ചയായ എട്ടാം മത്സരമാണിത്. ഇന്ന് എതിരില്ലാത്ത ഒരു ഗോളിനാണ് ഐസാണ് വിജയിച്ചത്. കളിയുടെ 69ആം മിനുട്ടിൽ ലാൽറിഞ്ചാന ആണ് ഐസാളിനായി വിജയ ഗോൾ നേടിയത്.

ഈ വിജയം ഐസാളൊനെ മിനേർവയെ മറികടന്ന് ഏഴാം സ്ഥാനത്ത് എത്തിച്ചു. ഇരുവർക്കും 14 പോയന്റാണ് ഉള്ളത്. ഹെഡ് ടു ഹെഡിന്റെ മികവിൽ ഐസാണ് മുന്നിൽ എത്തുകയായിരുന്നു. ഇന്ത്യൻ ആരോസും ഗോകുലവും ഒരു മത്സരം വിജയിച്ചാൽ പത്താം സ്ഥാനത്തേക്ക് മിനേർവ എത്തും.

Previous articleവലിയ ടൂർണമെന്റിന് ഒരുങ്ങി ഇന്ത്യൻ വനിതകൾ, ഇറാൻ അടക്കം മൂന്ന് രാജ്യങ്ങൾ പങ്കെടുക്കും
Next articleകറ്റ്സുമി രക്ഷകനായി, ഇഞ്ച്വറി ടൈം ഗോളിൽ നെരോകയ്ക്ക് ജയം