കറ്റ്സുമി രക്ഷകനായി, ഇഞ്ച്വറി ടൈം ഗോളിൽ നെരോകയ്ക്ക് ജയം

ഐലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നെരോകയ്ക്ക് വിജയം. ആവേശകരമായ മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ കറ്റ്സുമി നേടിയ ഗോളിനാണ് നെരോക വിജയിച്ചത്. ഒരു ഘട്ടത്തിൽ 2-1 എന്ന സ്കോറിന് പിറകിൽ ആയിരുന്ന നെരോക പൊരുതി കളിച്ച 3-2ന് വിജയിക്കുകയായിരുന്നു. നെരോകയുടെ മൂന്നിൽ രണ്ട് ഗോളുകളും നേടിയത് കറ്റ്സുമി യുസ ആയിരുന്നു. ചിഡി നേടിയ ഗോളിന് അസിസ്റ്റ് ഒരുക്കാനും യുസ ഉണ്ടായിരുന്നു.

ബോരിസ് സിംഗും ദാനുവും ആണ് ആരോസിനായി ഗോൾ നേടിയത്. ഈ ജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് നെരോകയ്ക്ക് 22 പോയന്റായി. 14 മത്സരങ്ങളിൽ നിന്നായി 13 പോയന്റുമായി ആരോസ് എട്ടാമത് നിൽക്കുകയാണ്.

Previous articleവിജയമില്ലാതെ മിനേർവയ്ക്ക് എട്ടാം മത്സരം
Next articleസസ്സെക്സുമായി കരാറിലെത്തി പാക് താരം