വലിയ ടൂർണമെന്റിന് ഒരുങ്ങി ഇന്ത്യൻ വനിതകൾ, ഇറാൻ അടക്കം മൂന്ന് രാജ്യങ്ങൾ പങ്കെടുക്കും

ഇന്ത്യ അടക്കം നാലു രാജ്യങ്ങൾ പങ്കെടുക്കുന്ന വനിതാ ഫുട്ബോൾ ടീമുകളുടെ ചതുരാഷ്ട്ര ടൂർണമെന്റിന് ഇന്ത്യ ഒരുങ്ങുന്നു. ഒഡീഷ്യയിൽ വെച്ചാകും മത്സരങ്ങൾ നടക്കുക. ഇറാൻ, മ്യാന്മാർ, നേപ്പാൾ എന്നീ വനിതാ ടീമുകൾ ആകും ടൂർണമെന്റിൽ ഇന്ത്യക്ക് ഒപ്പം തന്നെ പങ്കെടുക്കും. ഫെബ്രുവരിയിൽ തന്നെയാകും മത്സരങ്ങൾ നടക്കുക.

ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങൾക്ക് ഒരുങ്ങുന്ന ഇന്ത്യക്ക് കൂടുതൽ മത്സര പരിചയത്തിന് വേണ്ടിയാണ് ഈ ടൂർണമെന്റ് എ ഐ എഫ് എഫ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ ഫുട്ബോൾ കഴിഞ്ഞ മാസം ഹോങ്കോങിലും ഇന്തോനേഷ്യയിലും നടത്തിയ പര്യടനത്തിൽ കളിച്ച നാലു മത്സരങ്ങളിൽ നാലും വിജയിച്ചിരുന്നു.

Previous articleഒലെയ്ക്ക് ലോംഗ് ബോളിൽ താല്പര്യമില്ല, ഫെല്ലിനി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നു
Next articleവിജയമില്ലാതെ മിനേർവയ്ക്ക് എട്ടാം മത്സരം