മാൻസി തിരികെ ഇന്ത്യയിലേക്ക്

ചെന്നൈ സിറ്റിക്കായി രണ്ട് സീസൺ മുമ്പ് ഗോളടിച്ചു കൂട്ടിയ സ്ട്രൈക്കർ പെട്രോ മാൻസി വീണ്ടും ഇന്ത്യയിലേക്ക് വരുന്നു. ഐലീഗ് ക്ലബായ മൊഹമ്മദൻസ് ആകും മാൻസിയെ സൈൻ ചെയ്യുന്നത്. ജെ2 ലീഗ് ക്ലബായ ആൽബിരെക്സ് നിഗാറ്റയിലായിരുന്നു മാൻസി കളിച്ചിരുന്നത്‌. അന്ന് ഇന്ത്യ ഫുട്ബോളിലെ റെക്കോർഡ് തുകയ്ക്കായിരുന്നു മാൻസിയെ ജപ്പാൻ ക്ലബ് സ്വന്തമാക്കൊയിരുന്നത്‌

ചെന്നൈ കിരീടം നേടിയ സീസണിൽ ഐ ലീഗിലെ ടോപ് സ്കോറർ ആയിരുന്നു മാൻസി. 31കാരനായ താരം 25 ഗോളുകളാണ് ചെന്നൈ സിറ്റിക്കു വേണ്ടി അടിച്ചു കൂട്ടിയത്. ആ സീസണിലെ ഐ ലീഗിലെ മികച്ച കളിക്കാരനും മാൻസി ആയിരുന്നു. മൊഹമ്മദൻസിലും ആ പഴയ മികവ് ആവർത്തിക്കാൻ ആകും എന്നാണ് മാൻസി വിശ്വസിക്കുന്നത്.

Previous articleവിജയ വഴിയിൽ തിരികെയെത്താൻ എ ടി കെ മോഹൻ ബഗാൻ ഇന്ന് ചെന്നൈയിന് എതിരെ
Next articleജാക്കിചന്ദ് മുംബൈയിൽ, ഫറൂഖ് തിരികെ ജംഷദ്പൂരിൽ