ജാക്കിചന്ദ് മുംബൈയിൽ, ഫറൂഖ് തിരികെ ജംഷദ്പൂരിൽ

Img 20210121 191404

ഐ എസ് എല്ലിൽ നടക്കുന്ന ജനുവരി ട്രാൻസ്ഫറിൽ മുംബൈ സിറ്റിയും ജംഷദ്പൂരും പരസ്പരം താരങ്ങളെ കൈമാറി. ജംഷദ്പൂരിന്റെ താരമായ ജാക്കിചന്ദ് സിങ് മുംബൈ സിറ്റിയിലേക്ക് പോയി. ലൊബേരയുമായി ജാക്കിചന്ദ് ഇതോടെ വീണ്ടും ഒന്നിക്കും. നേരത്തെ എഫ് സി ഗോവയിൽ ലൊബേരയ്ക്ക് കീഴിൽ ജാക്കിചന്ദ് നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു‌. ഈ സീസണിൽ 12 മത്സരങ്ങളിൽ ജംഷദ്പൂരിനു വേണ്ടി കളിച്ച താരം മൂന്ന് അസിസ്റ്റുകൾ സംഭാവന ചെയ്തിരുന്നു.

ജാക്കിചന്ദിന് പകരമായി മുംബൈ സിറ്റി താരം ഫറൂഖ് ചൗധരി ജംഷദ്പൂരിലേക്ക് വരും. കഴിഞ്ഞ സീസൺ വരെ ജംഷദ്പൂരിന്റെ താരമായിരുന്നു ഫറൂഖ്‌. മുംബൈ സിറ്റിയിൽ ആകെ ആറു മത്സരങ്ങൾ മാത്രമെ ഈ സീസണിൽ ഫറൂഖിന് കളിക്കാൻ ആയിരുന്നുള്ളൂ.

Previous articleമാൻസി തിരികെ ഇന്ത്യയിലേക്ക്
Next articleഇന്ത്യയ്ക്കെതിരെ സ്റ്റോക്സും ആര്‍ച്ചറും തിരിച്ചെത്തുന്നു