വിജയ വഴിയിൽ തിരികെയെത്താൻ എ ടി കെ മോഹൻ ബഗാൻ ഇന്ന് ചെന്നൈയിന് എതിരെ

Img 20210121 133859

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന‍ മത്സരത്തിൽ എ ടി കെ മോഹൻ ബഗാൻ ചെന്നൈയിനേ നേരിടും. അവസാന രണ്ടു മത്സരങ്ങളിലും വിജയിക്കാൻ കഴിയാതിരുന്ന മോഹൻ ബഗാന് ഇന്ന് വിജയം നിർബന്ധമാണ്. ഇപ്പോഴും മോഹൻ ബഗാൻ രണ്ടാം സ്ഥാനത്ത് നിൽക്കുന്നുണ്ട് എങ്കിലും പിറകിൽ തന്നെ മറ്റു ക്ലബുകൾ ഉണ്ട്. ഡിഫൻസിൽ എ ടി കെ ലീഗിലെ ഏറ്റവും മികച്ച ടീമാണ്. പക്ഷെ അവരുടെ അറ്റാക്ക് അവർക്ക് വലിയ പ്രശ്നമാണ്. 11 മത്സരങ്ങളിൽ ആകെ 11 ഗോളുകൾ നേടാൻ മാത്രമെ ഈസ്റ്റ് ബംഗാളിന് ആയിട്ടുള്ളൂ.

ചെന്നൈയിനും അത്ര നല്ല ഫോമിൽ അല്ല. അവസാന ആറു മത്സരങ്ങളിൽ ആകെ ഒരു മത്സരം മത്രമാണ് ചെന്നൈയിൻ ജയിച്ചത്. പക്ഷെ ഇന്ന് വിജയിച്ച അവർക്ക് ഹൈദരബാദിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് എത്താൻ പറ്റും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Previous articleമുംബൈയുടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ് നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍
Next articleമാൻസി തിരികെ ഇന്ത്യയിലേക്ക്