മലപ്പുറം സ്വദേശി ഫസ്‌ലു റഹ്മാൻ ഇനി ഗോകുലം താരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്, ഓഗസ്റ്റ് 2: മലപ്പുറം സ്വദേശിയും മുൻ ഓസോൺ ഫ് സി താരവുമായ ഫസ്‌ലു റഹ്മാനുമായ ഗോകുലം കരാറിൽ ഏർപ്പെട്ടു. ഇരു വിങ്ങുകളിലും കളിക്കുന്ന ഫസ്‌ലു, സന്തോഷ് ട്രോഫി, കേരള പ്രീമിയർ ലീഗ്, എന്നീ ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്. കൂടാതെ ത്രിപുര ലീഗിൽ ടോപ് സ്‌കോറർ കൂടി ആയിരുന്നു ഫസ്‌ലു.

സാറ്റ് തീരൂരിനു വേണ്ടി ആയിരിന്നു മലപ്പുറം താനൂർ സ്വദേശിയായ ഫസ്‌ലു ഫുട്ബോൾ കളി തുടങ്ങിയത്. സാറ്റ് തീരൂരിനു വേണ്ടി താരം രണ്ടു സീസണുകളിൽ ആയി 9 ഗോളുകൾ കേരള പ്രീമിയർ ലീഗിൽ സ്കോർ ചെയ്തിരുന്നു.

ബാംഗ്ലൂർ സൂപ്പർ ഡിവിഷൻ ചാമ്പ്യൻസ് ആയ ഓസോൺ എഫ് സിയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ സീസണിൽ ത്രിപുര ലീഗിൽ കളിക്കുകയും ടോപ് സ്‌കോറർ ആവുകയും ചെയ്തു. ഈ പ്രകടനത്തോടെ ഫസലുവിനു ത്രിപുര സന്തോഷ് ട്രോഫി ടീമിൽ കളിക്കാൻ അവസരം കിട്ടി.
സന്തോഷ് ട്രോഫിയിൽ രണ്ടു ഗോളുകൾ ഫസ്‌ലു ത്രിപുരയ്ക്കു വേണ്ടി നേടി.

“നമ്മുടെ സ്വന്തം നാട്ടിലെ ക്ലബ് ആയ ഗോകുലത്തിനു വേണ്ടി സൈൻ ചെയ്തതിൽ അതിയായ സന്തോഷം ഉണ്ട്. ഐ ലീഗിൽ സ്ഥിരമായി കളിക്കുക എന്നതാണ് എന്റെ ലക്‌ഷ്യം,” ഫസ്‌ലു പറഞ്ഞു.

“ഇപ്പോൾ കേരളത്തിൽ നിന്നും ഉയർന്നു വരുന്ന ഒരു കളിക്കാരൻ ആണ് ഫസ്‌ലു. കേരള പ്രീമിയർ ലീഗിലും, സന്തോഷ് ട്രോഫിയിലും ഫസലുവിന്റെ പ്രകടനം എടുത്തു പറയേണ്ടത് ആണ്. നല്ല വേഗതയും സ്കില്ലും ഉള്ള പ്ലയെർ ആണ് ഫസ്‌ലു. മാത്രവുമല്ല ഗോൾ അടിക്കുവാനും കഴിവുണ്ട്,” ഗോകുലം കേരള എഫ് സി ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജ് പറഞ്ഞു.