ഷുർലെക്ക് പിന്നാലെ സാൻഡ്രോ വാഗ്‌നറും വിരമിച്ചു

- Advertisement -

ജർമ്മൻ ഫുട്‌ബോൾ താരം സാൻഡ്രോ വാഗ്‌നർ വിരമിക്കൽ പ്രഖ്യാപിച്ചു. 32 ആം വയസ്സിലാണ് മുൻ ബയേൺ മ്യൂണിക് താരം കളി മതിയാക്കിയത്. 2019 ൽ മ്യൂണിക് വിട്ട താരം ഒന്നര വർഷത്തോളം ചൈനീസ് സൂപ്പർ ലീഗിൽ കളിച്ച ശേഷമാണ് വിരമിക്കൽ പ്രഖ്യാപനത്തിലേക്ക് എത്തിയത്.

സ്‌ട്രൈക്കർ റോളിൽ കളിക്കുന്ന വാഗ്‌നർ ബയേണിനെ കൂടാതെ ഹെർത്ത ബെർലിൻ, വേർടെർബ്രമൻ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഇനി പരിശീലനത്തിലേക്ക് തിരിയാനാണ് താൽപ്പര്യം ഇന്ന് അദ്ദേഹം വ്യക്തമാക്കി. 2017- 2018 കാലയളവിൽ ജർമ്മൻ ദേശീയ ടീമിനായും താരം കളിച്ചിട്ടുണ്ട്.

Advertisement