ധോണി ഇന്ത്യക്ക് വേണ്ടി അവസാന മത്സരം കളിച്ചെന്ന് നെഹ്റ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്ക് വേണ്ടി അവസാനം മത്സരം കളിചിട്ടുണ്ടാവുമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാവിയുമായി ഒരു ബന്ധവുമില്ലെന്നും ആശിഷ് നെഹ്റ പറഞ്ഞു. സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു നെഹ്റ.

ഇന്ത്യൻ പ്രീമിയർ ലീഗ് ധോണിയുടെ ഭാവിയുമായി ഒരു ബന്ധവും ഇല്ലെന്നും നിങ്ങൾ ഒരു സെലെക്ടറോ, ക്യാപ്റ്റനോ, പരിശീലകനോ ആണെങ്കിൽ ധോണി തയ്യാറാണെങ്കിൽ താരം തന്നെയാണ് തന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ എന്നും നെഹ്റ പറഞ്ഞു. ധോണിക്ക് ഒന്നും തെളിയിക്കാൻ ഇല്ലെന്നും ധോണി വിരമിക്കൽ പ്രഖ്യാപിക്കാത്തതു കൊണ്ടുമാത്രമാണ് ധോണിയുടെ വിരമിക്കലിനെ പറ്റി മാധ്യമ പ്രവർത്തകർ ചോദിക്കുന്നതെന്നും നെഹ്റ പറഞ്ഞു.