ലാൽറൊമാവിയ ഗോകുലം വിട്ട് ശ്രീനിധി എഫ് സിയിൽ

20210702 003717

ഗോകുലം കേരളയിൽ നിന്ന് ഒരു താരത്തെ കൂടെ ശ്രീനിധി എഫ് സി സൈൻ ചെയ്തു. മിഡ്ഫീൽഡർ ലാൽറോമാവിയ ആണ് വരാനിരിക്കുന്ന സീസണിലേക്കായി ശ്രീനിധി എഫ്‌സിയിൽ കരാർ ഒപ്പുവെച്ചത്. ഐസ്വാൾ സ്വദേശിയായ 23 കാരൻ കഴിഞ്ഞ സീസണിൽ ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി 15 കളികൾ ഐ ലീഗിൽ കളിച്ചിരുന്നു. രണ്ട് തവണ സ്കോർ ചെയ്യുകയും ചെയ്തിരുന്നു. ഐ ലീഗിലെ കിരീട നേട്ടത്തിൽ വലിയ പങ്കുതന്നെ താരം വഹിച്ചിരുന്നു.

മിഡ്ഫീൽഡർ മുമ്പ് ചൻമാരി വെസ്റ്റ് എഫ്‌സി, ചിംഗ വെംഗ് എഫ്‌സി എന്നിവയ്ക്കായും കളിച്ചിട്ടുണ്ട്. മുമ്പ് ഐ-ലീഗ് രണ്ടാം ഡിവിഷനിലും മിസോറം പ്രീമിയർ ലീഗിലും ചിംഗാ വെംഗ് എഫ് സി റണ്ണേഴ്സ് ആയ സീസണിൽ ലാൽറൊമാവിയ അവർക്ക് ഒപ്പം ഉണ്ടായിരുന്നു. നേരത്തെ ഗോകുലം കേരള താരം മായകണ്ണനെയും ഉബൈദിനെയും ശ്രീനിധി എഫ് സി സൈൻ ചെയ്തിരുന്നു.

Previous articleഅസൂറികൾ ഇന്ന് ബെൽജിയത്തിന് എതിരെ, ആര് സെമിഫൈനലിൽ എത്തും
Next articleസ്വീഡിഷ് താരം ഇസാക് എവിടേക്കും പോകില്ല, റയൽ സോസിഡാഡിൽ പുതിയ കരാർ