സ്വീഡിഷ് താരം ഇസാക് എവിടേക്കും പോകില്ല, റയൽ സോസിഡാഡിൽ പുതിയ കരാർ

20210702 003912

സ്വീഡിഷ് യുവതാരം അലക്സാണ്ടർ ഇസാകിനെ സ്വന്തമാക്കാം എന്ന യൂറോപ്പിലെ വലിയ ക്ലബുകളുടെ ആഗ്രഹങ്ങൾക്ക് ഒക്കെ തിരിച്ചടി. താരം തന്റെ ഇപ്പോഴത്തെ ക്ലബായ റയൽ സോസിഡാഡിൽ പുതിയ കരാർ ഒപ്പുവെച്ചു. 2026വരെയുള്ള പുതിയ കരാർ ആണ് താരം ഒപ്പുവെച്ചത്. യൂറോ കപ്പിൽ സ്വീഡനായി ഗംഭീര പ്രകടനം നടത്തിയ ഇസാക് വലിയ ടീമുകളുടെ ഒക്കെ ശ്രദ്ധ ആകർഷിച്ചിരുന്നു.

ആഴ്സണൽ പോലുള്ള ക്ലബുകൾ ഇസാകിനായി ശ്രമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ സോസിഡാഡിനു വേണ്ടി 17 ഗോളുകൾ നേടാൻ ഇസാകിനായിരുന്നു. പുതിയ കരാർ പ്രകാരം 70 മില്യണാണ് ഇസാകിന്റെ റിലീസ് ക്ലോസ്. 21കാരനായ താരം രണ്ടു സീസൺ മുമ്പ് ഡോർട്മുണ്ടിൽ നിന്നായിരുന്നു സോസിഡാഡിൽ എത്തിയത്.