ഷില്ലോങ്ങിലും ജയമില്ലാതെ ഗോകുലം കേരള എഫ് സി

ഐ ലീഗിൽ ഒരു ജയം കാണാമെന്ന് ഗോകുലം കേരള എഫ് സി ആരാധകരുടെ കാത്തിരിപ്പ് ഇനിയും നീളും. ഷില്ലൊങ്ങ് ലജോങ്ങിനെതിരെ ഇന്ന് കളിച്ച മത്സരത്തിലും ഗോകുലത്തിന് വിജയിക്കാൻ ആയില്ല. 1-1 എന്ന സമനിലയിലാണ് കളി അവസാനിച്ചത്. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ഇന്ന് ഗോകുലം ജയം കൈവിട്ടത്.

മാർകസിന്റെ ഗോളിലായിരുന്നു ഗോകുലം മുന്നിൽ എത്തിയത്. ആറു മത്സരങ്ങൾക്കിടെ മാർകസ് നേടുന്ന അഞ്ചാമത്തെ ഗോളായിരുന്നു ഇത്. എങ്കിലുൻ മാർകസിന്റെ ഈ ഗോളും വിജയത്തിലേക്ക് എത്തിയില്ല. ഒരു പെനാൾട്ടി വഴങ്ങിയതാണ് ഗോകുകത്തിന് വിനയായത്‌. രണ്ടാം പകുതിയിൽ ഗോകുലം കേരള എഫ് സി താരം കാസ്ട്രോ ചുവപ്പ് കണ്ട് പുറത്താവുകയും ചെയ്തു.

ഇന്നത്തെ സമനിലയോടെ ഗോകുകത്തിന് 17 മത്സരങ്ങളിൽ നിന്ന് 14 പോയന്റായി. ഒരു മത്സരം കുറവ് കളിച്ച മിനേർവയ്ക്കും ഐസാളിനും 14 പോയന്റ് തന്നെയാണ് ഉള്ളത്.

Previous article5 റണ്‍സ് ജയം, ഓസ്ട്രേലിയയ്ക്ക് ന്യൂസിലാണ്ടിനു മേല്‍ ത്രസിപ്പിക്കുന്ന ജയം
Next articleകണ്ടതേ പറഞ്ഞുള്ളൂ എന്ന് ആവർത്തിച്ച് മഞ്ഞപ്പട, കേസ് ഒത്തു തീർന്നേക്കില്ല