5 റണ്‍സ് ജയം, ഓസ്ട്രേലിയയ്ക്ക് ന്യൂസിലാണ്ടിനു മേല്‍ ത്രസിപ്പിക്കുന്ന ജയം

ഐസിസി ചാമ്പ്യന്‍ഷിപ്പ് മാച്ചിന്റെ ഭാഗമായുള്ള ഏകദിന പരമ്പരയില്‍ കാലിടറി ന്യൂസിലാണ്ട്. ആതിഥേയരായ ഓസ്ട്രേലിയയ്ക്കെതിരെ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാണ്ടിനു 5 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. 92 റണ്‍സുമായി ആമി സാറ്റെര്‍ത്‍വൈറ്റ് പൊരുതിയെങ്കിലും ന്യൂസിലാണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് മാത്രമാണ് നേടിയത്. 48 റണ്‍സ് നേടിയ കേറ്റി പെര്‍ക്കിന്‍സ് ആമിയ്ക്കൊപ്പം ന്യൂസിലാണ്ടിനായി പൊരുതി നോക്കി. 4 വിക്കറ്റ് നേടിയ ജെസ്സ് ജോനാസ്സെന്‍ ആണ് ഓസ്ട്രേലിയയുടെ വിജയ ശില്പി. താരം തന്നെയാണ് മത്സരത്തില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലി 49.4 ഓവറില്‍ 241 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 67 റണ്‍സ് നേടിയ റേച്ചല്‍ ഹെയ്ന്‍സ് ടോപ് സ്കോറര്‍ ആയപ്പോള്‍ ആഷ്‍ലൈഗ് ഗാര്‍ഡ്നര്‍ 34 റണ്‍സും ജെസ്സ് ജോനാസ്സെന്‍ 36 റണ്‍സും നേടി. ന്യൂസിലാണ്ടിനായി സോഫി ഡിവൈന്‍ മൂന്നും അമേലിയ കെര്‍, റോസ്മേരി മൈര്‍, ഹെയിലി ജെന്‍സെന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Previous articleഇന്ത്യയ്ക്ക് വിജയമൊരുക്കി ഏകത ബിഷ്ട്
Next articleഷില്ലോങ്ങിലും ജയമില്ലാതെ ഗോകുലം കേരള എഫ് സി