ഇന്ന് കൊൽക്കത്ത ഡെർബി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ലിയ ഡെർബിയായ കൊൽക്കത്ത ഡെർബി ഇന്ന് നടക്കും. ഈ സീസൺ ഐലീഗിലെ ആദ്യ ഡെർബി ആണിത്. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഒരേ പോലെ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സീസൺ ആണിത്. അതുകൊണ്ട് തന്നെ ഡെർബി തുല്യരുടെ പോരാട്ടം ആകും. ലീഗിൽ ആറു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു ടീമുകൾക്കും ഒമ്പത് പോയന്റാണ് ഉള്ളത്.

അവസാന മത്സരത്തിൽ ഗോകുലത്തെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഈസ്റ്റ് ബംഗാൾ. എന്നാൽ ബഗാനാകട്ടെ അവസാന രണ്ടു മത്സരത്തിലും ജയമില്ലാതെ നിൽക്കുകയാണ്. ഒപ്പം അവരുടെ സൂപ്പർ താരം സോണി നോർദെ പരിക്ക് മൂലം ഇന്ന് ഇറങ്ങില്ല എന്നതും ബഗാനെ തളർത്തിയിട്ടുണ്ട്. ഇന്ന് പരാജയപ്പെടാതെ ഇരുന്നാൽ ദേശീയ ലീഗിൽ എവേ മത്സരങ്ങളിൽ പരാജയപ്പെടാതെ തുടർച്ചയായ മത്സരങ്ങളുടെ റെക്കോർഡ് ബഗാൻ സ്വന്തമാക്കും.

അവസാനം കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ആണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്ന് വാശിയേറിയ ആ പോരാട്ടം 2-2 എന്ന സമനിലയിൽ ആയിരുന്നു അവസാനിച്ചത്. ഇന്ന് വൈകിട്ട് 5 മണിക്കാണ് ഡെർബി നടക്കുക. മലയാളി താരങ്ങളായ ജോബി ജസ്റ്റിൻ, ഉബൈദ്, മിർഷാദ് എന്നിവർ ഈസ്റ്റ് ബംഗാൾ നിരയിൽ ഉണ്ട്. ജോബി ആണ് ഈ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ ടോപ്പ് സ്കോറർ.