മാറ്റയെ സ്വന്തമാക്കാൻ തുർക്കിഷ് ക്ലബ് രംഗത്ത്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം യുവാൻ മാറ്റ ക്ലബ് വിട്ടേക്കും. തുർക്കിഷ് ക്ലബായ ഫെനർബചെ ആണ് മാറ്റയെ സ്വന്തമാക്കാൻ ആയി രംഗത്ത് ഉള്ളത്. ഇപ്പോൾ മാഞ്ചസ്റ്ററിൽ അവസരം കുറഞ്ഞ മാറ്റ ക്ലബ് വിടാൻ തന്നെയാണ് ശ്രമിക്കുന്നത്. ഫെനർബചെയും മാറ്റയും തമ്മിൽ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസാന 6 വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുകയാണ് മാറ്റ.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ശേഷം മാറ്റയ്ക്ക് അത്ര നല്ല കാലമല്ല. ചെൽസിയിൽ കാഴ്ചവെച്ച മികവ് മാറ്റയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാഴ്ചവെക്കാൻ ആയിട്ടില്ല. എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബുദ്ധിമുട്ടുള്ള കാലത്തും ഭേദപ്പെട്ട പ്രകടനം മാറ്റ നടത്തിയിരുന്നു. യുണൈറ്റഡിനായി ഇരുന്നൂറോളം മത്സരങ്ങൾ കളിച്ച മാറ്റ മുപ്പതിൽ അധികം ഗോളുകളും നേടിയിട്ടുണ്ട്.

Advertisement