ഐ ലീഗിൽ നിന്ന് കെങ്ക്രെ റിലഗേറ്റഡ് ആയി, റിയൽ കാശ്മീർ രക്ഷപ്പെട്ടു

ഐ ലീഗിലെ റിലഗേഷൻ പോരാട്ടത്തിന്റെ അവസാന ദിവസം ഇന്ത്യൻ ആരോസിനോട് പരാജയപ്പെട്ടു കൊണ്ട് കെങ്ക്രെ ലീഗിൽ നിന്ന് പുറത്തേക്ക് പോയി. ഇന്ന് കെങ്ക്രയ്ക്ക് ആരോസിനെ തോൽപ്പിക്കുകയും ഒപ്പം റിയൽ കാശ്മീർ ട്രാവുവിനോട് പരാജയപ്പെടുകയും വേണമായിരുന്നു. എന്നാൽ റിയൽ കാശ്മീർ ട്രാവുവിനോട് സമനില നേടുകയും ആരോസ് കെങ്ക്രയെ തോൽപ്പിക്കുകയുമാണ് ഉണ്ടായത്. ഇതോടെ റിയൽ കാശ്മീർ റിലഗേഷനിൽ നിന്ന് രക്ഷപ്പെട്ടു. കെങ്ക്രെ അവരുടെ ആദ്യ സീസണിൽ തന്നെ റിലഗേറ്റ് ചെയ്യപ്പെടുകയും ചെയ്തു.

ഇന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആരോസിന്റെ വിജയം. രണ്ടാം പകുതിയിൽ 89ആം മിനുട്ടിൽ ജാങ്ര ആണ് ആരോസിനായി വിജയ ഗോൾ നേടിയത്. റിയൽ കാശ്മീർ ട്രാവു പോരാട്ടത്തിൽ കൊവാസി കാശ്മീരിനായും റോഗറും ഗോൾ നേടിയതോടെ ആ കളി 1-1 എന്നും അവസാനിച്ചു. 17 മത്സരങ്ങളും കഴിഞ്ഞപ്പോൾ 12 പോയിന്റുമായി അവസാന സ്ഥാനത്താണ് കെങ്ക്രെ ഫിനിഷ് ചെയ്തത്. 14 പോയിന്റുമായി റിയൽ കാശ്മീർ തൊട്ടു മുകളിലും ഫിനിഷ് ചെയ്തു.