പ്ലേ ഓഫ് സ്വപ്നങ്ങളുമായി ആര്‍സിബിയും ചെന്നൈയും, ടോസ് അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടി ചെന്നൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മോയിന്‍ അലി ടീമിലേക്ക് മടങ്ങിയെത്തുന്നു എന്നാണ് ചെന്നൈ നിരയിലെ മാറ്റം. മിച്ചൽ സാന്റനര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമാകുന്നു. അതേ സമയം ടോസ് നേടിയാൽ ലക്ഷ്യം ബാറ്റിംഗ് ആയിരുന്നുവെന്നാണ് ഫാഫ് ഡു പ്ലെസി വ്യക്തമാക്കിയത്. ആര്‍സിബി നിരയിൽ മാറ്റമൊന്നുമില്ല.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Faf du Plessis(c), Virat Kohli, Rajat Patidar, Glenn Maxwell, Shahbaz Ahmed, Dinesh Karthik(w), Mahipal Lomror, Wanindu Hasaranga, Harshal Patel, Mohammed Siraj, Josh Hazlewood

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Devon Conway, Moeen Ali, Robin Uthappa, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Dwaine Pretorius, Simarjeet Singh, Mukesh Choudhary, Maheesh Theekshana

ഇരു ടീമുകള്‍ക്കും പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാണെങ്കിലും നിലവിൽ പത്ത് പോയിന്റുമായി സ്ഥിതി ചെയ്യുന്ന ആര്‍സിബിയ്ക്ക് തന്നെയാണ് പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ കൂടുതൽ സാധ്യത. ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാൽ ടീമിന് 18 പോയിന്റുമായി പ്ലേ ഓഫിൽ കടക്കാം.

അതേ സമയം 6 പോയിന്റ് മാത്രം ഉള്ള ചെന്നൈയ്ക്ക് ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാൽ 16 പോയിന്റാണ് ലഭിയ്ക്കുക.