കീൻ ലൂയിസ് ഇനി സുദേവയ്ക്ക് വേണ്ടി ഐലീഗ് കളിക്കും

20200926 233147
- Advertisement -

വിങ്ങർ കീൻ ലൂയിസ് ബെംഗളൂരു എഫ് സി വിട്ടു. അവസാന രണ്ടു സീസണുകളായി ബെംഗളൂരു എഫ് സിയുടെ ഭാഗമായിരുന്നു കീൻ ലൂയിസ്. താരം ഇപ്പോൾ ഐലീഗ് ക്ലബായ സുദേവ എഫ് സിയിലാണ് എത്തിയിരിക്കുന്നത്. 28കാരനായ താരം സുദേവയുമായി ഒരു വർഷത്തെ കരാറിൽ ആണ് ഒപ്പുവെച്ചത്. ആദ്യമായി ഐലീഗിൽ എത്തിയിരിക്കുന്ന സുദേവ ഇപ്പോൾ ടീം ശക്തമാക്കുന്ന തിരക്കിലാണ്.

പൂനെ സിറ്റിയിൽ നിന്ന് ബെംഗളൂരുവിൽ എത്തൊയ കീൻ ലൂയിസിന് അധികം അവസരങ്ങൾ ക്ലബിൽ ലഭിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ ആകെ അഞ്ച് മത്സരങ്ങളെ ലൂയിസ് കളിച്ചിരുന്നുള്ളൂ. ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലൂയിസ്. മുമ്പ് ഡെൽഹി ഡൈനാമോസിൽ തകർപ്പൻ പ്രകടനങ്ങൾ നടത്തിയ താരമായിരുന്നു കീൻ ലൂയിസ്.

Advertisement