കീൻ ലൂയിസിനെ മൊഹമ്മദൻസ് സ്വന്തമാക്കാൻ സാധ്യത

വിങ്ങർ കീൻ ലൂയിസ് പഞ്ചാബ് എഫ് സി വിടാൻ സാധ്യത. അവസാന സീസണിൽ പാഞ്ചാബ് എഫ് സിയുടെ ഭാഗമായിരുന്ന കീൻ ലൂയിസിനെ ഇപ്പോൾ ഐലീഗ് ക്ലബായ മൊഹമ്മദൻസ് സ്വന്തമാക്കാൻ ശ്രമുക്കുന്നതായാണ് വാർത്തകൾ. 29കാരനായ താരം പഞ്ചാബിനായി കഴിഞ്ഞ സീസണിൽ 13 മത്സരങ്ങൾ ഐ ലീഗിൽ കളിച്ചിരുന്നു. താരം രണ്ട് അസിസ്റ്റും സംഭാവന ചെയ്തു.

പൂനെ സിറ്റി, ബെംഗളൂരു എഫ് സി എന്നീ ടീമുകൾക്കായുള്ള മോശം പ്രകടനങ്ങൾക്ക് ശേഷമാണ് കീൻ ലൂയിസ് ഐ എസ് എൽ വിട്ട് ഐ ലീഗിലേക്ക് വന്നത്. ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലൂയിസ്. മുമ്പ് ഡെൽഹി ഡൈനാമോസിൽ തകർപ്പൻ പ്രകടനങ്ങൾ നടത്തിയ താരമായിരുന്നു കീൻ ലൂയിസ്. ഐ ലീഗിൽ സുദേവക്കായും താരം കളിച്ചിട്ടുണ്ട്