കാശ്മീരിൽ നിന്ന് ഇനിയും മടങ്ങാൻ ആവാതെ ഗോകുലം താരങ്ങൾ

- Advertisement -

മത്സരം കഴിഞ്ഞ് നാലു ദിവസം കഴിഞ്ഞിട്ടും കാശ്മീർ വിട്ട് മടങ്ങാൻ കഴിയാതെ നിൽക്കുകയാണ് ഗോകുലം കേരള എഫ് സി താരങ്ങൾ. കാശ്മീരിലെ ശക്തമായ മഞ്ഞു വീഴ്ച കാരണം വിമാങ്ങൾ ഇല്ലാത്തത് ആണ് ഗോകുലത്തെ കാശ്മീരിൽ തന്നെ കുടുക്കിയിരിക്കുന്നത്‌. കേരള ടീമിന് തിരികെ കോഴിക്കോ എത്താൻ കഴിയാത്തത് കൊണ്ട് ഇൻ നടക്കേണ്ടിയിരുന്ന ഐസാൾ ഗോകുലം മത്സരൻ നീട്ടിവെച്ചിരുന്നു.

ടീമിലെ 11 അംഗങ്ങൾ ഇപ്പോഴും കാശ്മീരിൽ തന്നെ കുടുങ്ങി കിടക്കുകയാണ് എന്ന് ഗോകുലം ക്ലബ് അറിയിച്ചു. ബാക്കിയുള്ളവർ ബെംഗളൂരു, ചെന്നൈ വിമാനങ്ങൾ വഴി കോഴിക്കോടേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് ടീമിനെ മുഴുവൻ കോഴിക്കോട് എത്തിക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ക്ലബ് അറിയിച്ചു‌. ഗോകുലം തിരികെ വരേണ്ടിയിരുന്ന ഇൻഡിഗോയുടെ വിമാനം മോശം കാലാവസ്ഥ കാരണം റദ്ദാക്കിയതായിരുന്നു ഇത്രയും പ്രതിസന്ധികൾ ഉണ്ടാകാനുള്ള കാരണം.

Advertisement