ടി20യിൽ സികസറുകളുടെ രാജാവാകാൻ രോഹിത് ശർമ്മ

- Advertisement -

ടി20 ക്രിക്കറ്റിൽ ഒരു റെക്കോർഡ് ഇന്നു ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് സ്വന്തമാക്കാൻ കഴിയും. രണ്ടു സിക്‌സറുകൾ കൂടെ ഇന്ത്യൻ താരം നേടുകയാണ് എങ്കിൽ രാജ്യാന്തര ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമായി മാറും. നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡും രോഹിതിന്റെ പേരിലാണ്.

നിലവിൽ 93 മത്സരങ്ങളിൽ നിന്നും 102 സിസ്‌കുകൾ ആണ് രോഹിതിന്റെ പേരിൽ ഉള്ളത്. 56 മത്സരങ്ങളിൽ നിന്നും 103 സിക്‌സറുകൾ നേടിയ വിൻഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഗെയ്‌ലിന്റെ പേരിലാണ് നിലവിലെ റെക്കോർഡ്. 76 മത്സരങ്ങളിൽ നിന്നും 103 സിക്‌സറുകൾ നേടിയ മാർട്ടിൻ ഗുപ്റ്റിൽ ആണ് രണ്ടാമതുള്ളത്, പക്ഷെ മാർട്ടിൻ ഗുപ്റ്റിൽ ഇന്ത്യക്കെതിരെയാ പരമ്പരയിൽ കളിക്കാത്തത് കൊണ്ട് രോഹിതിന് രണ്ടു സിക്സുകൾ നേടുകയാണ് എങ്കിൽ ഇന്ന് തന്നെ റെക്കോർഡ് സ്വന്തം പേരിലാക്കാൻ കഴിയും.

Advertisement