ഐ ലീഗ് ഇത്തവണ ഡി സ്പോർടിൽ!!

- Advertisement -

ഐ ലീഗ് ഇത്തവണ ഡി സ്പോർട് ടെലികാസ്റ്റ് ചെയ്യും. കഴിഞ്ഞ സീസൺ വരെ സ്റ്റാർ സ്പോർട്സ് ആയിരുന്നു ഐലീഗ് ടെലിക്കാസ്റ്റ് ചെയ്തിരുന്നത്. ഇത്തവണ സ്റ്റാർ സ്പോർട്സ് മുന്നോട്ട് വരാത്തത് മനസ്സിലാക്കി ഡി സ്പോർട് ഐലീഗ് സംപ്രേക്ഷണാവകാശം സ്വന്തമാക്കുകയായിരുന്നു. ലീഗിലെ മുഴുവൻ മത്സരങ്ങളും ആരാധകരിൽ ഡി സ്പോർട് എത്തിക്കും.

കഴിഞ്ഞ സീസണിൽ ലീഗിന്റെ രണ്ടാം പകുതിയിലെ ഭൂരിഭാഗം മത്സരങ്ങളും ടെലികാസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല. നവംബർ 30നാണ് ഐ ലീഗ് സീസൺ ആരംഭിക്കുന്നത്. ആദ്യ ദിവസം ഗോകുലം കേരള എഫ് സി നെരോക എഫ് സിയെയും, ഐസാൾ മോഹൻ ബഗാനെയുമാണ് നേരിടുന്നത്.

Advertisement