പരിക്കേറ്റ ആൽബ വീണ്ടും പുറത്ത്

- Advertisement -

ബാഴ്സലോണയുടെ ലെഫ്റ്റ് ബാക്ക് ജോർദി ആൽബയ്ക്ക് വീണ്ടും പരിക്ക്. ഇന്നലെ സ്ലാവിയ പ്രാഹയ്ക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇടയിലായിരുന്നു ആൽബയ്ക്ക് പരിക്കേറ്റത്. ആദ്യ പകുതിയിൽ പരിക്ക് അനുഭവപ്പെട്ട ആൽബ സബ് ചെയ്യണം എന്ന് ടീമിനോട് ആവശ്യപ്പെടുകയായിരുന്നു. അവസാന ആഴ്ചകളിലും പരിക്ക് കാരണം ആൽബ ബുദ്ധിമുട്ടിയിരുന്നു.

താരത്തിന്റെ പരിക്കിൽ സ്കാൻ നടത്തിയ ബാഴ്സലോണ താരം രണ്ട് ആഴ്ചയെങ്കിലും പുറത്ത് ആയിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഹാംസ്ട്രിങ് ഇഞ്ച്വറിയായി രണ്ട് ആഴ്ചയോളം ആൽബ പുറത്തിരുന്നു. ബാഴ്സലോണയിൽ സുവാരസും പരിക്കിന്റെ പിടിയിലാണ്.

Advertisement