പരിക്ക് മാറുന്നു, നെയ്മർ പരിശീലനം പുനരാരംഭിച്ചു

- Advertisement -

നീണ്ട മൂന്നാഴ്ച കാലത്തിനു ശേഷം പി എസ് ജി താരം നെയ്മർ വീണ്ടും ഗ്രൗണ്ടിൽ ഇറങ്ങി പരിശീലനം ആരംഭിച്ചു. ഇന്നലെ മുതൽ പി എസ് ജിയുടെ ഫസ്റ്റ് ടീമിനൊപ്പം നെയ്മർ പരിശീലനം ആരംഭിച്ചു. ഇനിയും ചുരുങ്ങിയത് രണ്ടാഴ്ച കാലമെങ്കിലും ആകും നെയ്മർ മാച്ച് സ്ക്വാഡിലേക്ക് തിരികെയെത്താൻ എന്നാണ് കണക്കാക്കുന്നത്. നിർണായക മത്സരങ്ങൾ വരുന്നതിന് മുമ്പ് നെയ്മർ തിരികെയെത്തുന്നത് പി എസ് ജിക്ക് ആശ്വാസമാകും.

കഴിഞ്ഞ മാസം ബ്രസീലിനായി സൗഹൃദ മത്സരം കളിക്കുന്നതിനിടെയായിരുന്നു നെയ്മറിന് പരിക്കേറ്റത്. അന്ന് നൈജീരിയയെ നേരിടാൻ ഇറങ്ങിയ നെയ്മർ ആകെ‌ 12 മിനുട്ട് മാത്രമെ കളിച്ചുള്ളൂ. കാൽ മസിലിന് വേദനയനുഭവപ്പെട്ട നെയ്മർ ഉടൻ തന്നെ സബ്ബായി കളം വിട്ടെങ്കികും പരിക്ക് താരത്തിന് രണ്ട് മാസത്തോളം നഷ്ടപ്പെടുത്തും എന്ന് ഉറപ്പായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടെ പ്രധാന മത്സരങ്ങൾ ഈ പരിക്ക് കാരണം നെയ്മറിന് നഷ്ടപ്പെടുകയാണ്.

Advertisement