കൊറോണ കാരണം ഉണ്ടായ പുതിയ സാഹചര്യം കണക്കിലെടുത്ത് ഐ ലീഗിലെ മത്സര രീതികൾ മാറ്റാൻ എ ഐ എഫ് എഫ് തീരുമാനം എടുക്കുകയാണ്. ലീഗിന്റെ നീളം കുറച്ച് താരങ്ങക്കുടെ ആരോഗ്യത്തിൽ ശ്രദ്ധ കൊടുക്കാനാണ് താൽക്കാലികമായി ഐ ലീഗ് ഫോർമാറ്റ് മാറ്റുന്നത്. പതിവ് ലീഗ് പോലെ ടീമുകൾ തന്നിൽ രണ്ട് തവണ ഇത്തവണ ഏറ്റുമുട്ടില്ല. പകരം ഒരോ ടീമുകളും ഒരോ തവണ മാത്രമേ പരസ്പരം ഏറ്റുമുട്ടുകയുള്ളൂ.
ആദ്യ ആറു സ്ഥാനങ്ങൾ എത്തുന്നവർ കിരീടത്തിനു വേണ്ടി പ്ലേ ഓഫ് രീതിയിൽ വീണ്ടും ഏറ്റു മുട്ടും. അവസാന അഞ്ചു സ്ഥാനങ്ങളിൽ എത്തുന്നവർ റിലഗേഷൻ ഒഴിവാക്കാനുള്ള പ്ലേ ഓഫ് പോരാട്ടത്തിനും ഇറങ്ങും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ക്ലബുകളുമായി ചർച്ചകൾ നടത്തിയ ശേഷം ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. നവംബർ 28ന് ഐ ലീഗ് ആരംഭിക്കാൻ ആണ് എ ഐ എഫ് എഫ് ഉദ്ദേശിക്കുന്നത്. കൊൽക്കത്തൻ ഇതിഹാസ ക്ലബുകളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഇല്ലാത്ത ആദ്യ ഐ ലീഗ് ആകും ഇത്തവണത്തേത്.