നെരോക എഫ് സിക്ക് ആദ്യ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നെരോക എഫ് സിക്ക് വിജയം. ലീഗിലെ ആദ്യ മത്സരത്തിൽ നെരോക ഗോകുലത്തോട് പരാജയപ്പെട്ടിരുന്നും ആ ക്ഷീണം ഇന്ന് ഐസാൾ എഫ് സിയെ തോൽപ്പിച്ചാണ് നെരോക തീർത്തത്. തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു നെരോകയുടെ വിജയം. മത്സരത്തിന്റെ 29ആം മിനുട്ടിൽ ദിവാരയാണ് നെരോകയ്ക്ക് വേണ്ടി ഗോൾ നേടിയത്.

ഈ വിജയത്തോടെ മൂന്ന് പോയന്റുമായി നെരോക ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. ഐസാളിന് രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ ഒരു പോയന്റ് മാത്രമേ ഉള്ളൂ. ആദ്യ മത്സരത്തിൽ ഐസാൾ മോഹൻ ബഗാനോട് സമനില വഴങ്ങിയിരുന്നു.