“ശരിക്കും റൊണാൾഡോ ബ്രസീലിന്റെ റൊണാൾഡോ മാത്രം” – ഇബ്രാഹിമോവിച്

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഹസിച്ച് ഇബ്രാഹിമോവിച് വീണ്ടും രംഗത്ത്‌. ഇറ്റാലിയൻ ലീഗിലേക്ക് മടങ്ങി എത്താൻ ഇരിക്കെയാണ് ഇബ്രയുടെ പുതിയ പ്രസ്താവനകൾ. റൊണാൾഡോയ്ക്ക് എതിരെ കളിക്കുന്നതിനെ കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്നായിരുന്നു ചോദ്യം. എന്നാൽ ക്രിസ്റ്റ്യാനോയെ താൻ റൊണാൾഡോ ആയി കണക്കാക്കുന്നില്ല എന്ന് ഇബ്ര പറഞ്ഞു.

ശരിക്കുമുള്ള റൊണാൾഡോ ബ്രസീൽ ഇതിഹാസം റൊണാൾഡോയാണ്. അദ്ദേഹത്തിനെതിരെ താൻ മുമ്പ് തന്നെ കളിച്ചിട്ടുണ്ട് എന്നും ഇബ്ര പറഞ്ഞു. ക്രിസ്റ്റ്യാനോ യുവന്റസിൽ വന്നത് വെല്ലുവിളി അല്ല എന്നും അവസാന ഏഴു സീസണിൽ കിരീടം നേടിയ ടീമാണ് യുവന്റസ് എന്നും ഇബ്ര പറഞ്ഞു. വെല്ലുവിളി ആയിരുന്നു ആവശ്യം എങ്കിൽ യുവന്റസ് സരി ബിയിൽ ആയ സമയത്ത് ചെന്ന് യുവന്റസിന് പ്രൊമോഷൻ നേടിക്കൊടുക്കണമായിരുന്നു എന്നും ഇബ്ര പറഞ്ഞു.

Advertisement