ബോള്‍ട്ടും ഗ്രാന്‍ഡോമും ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യും

കോളിന്‍ ഡി ഗ്രാന്‍ഡോമിനും ട്രെന്റ് ബോള്‍ട്ടിനും ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുവാന്‍ അനുമതി നല്‍കി ന്യുസിലാണ്ട്. ഇരു താരങ്ങളും ഇംഗ്ലണ്ടിനെതിരെ ബേ ഓവല്‍ ടെസ്റ്റിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് ഹാമില്‍ട്ടണ്‍ ടെസ്റ്റില്‍ കളിച്ചിരുന്നില്ല.

ഇരു താരങ്ങളും ടീമിനൊപ്പം പെര്‍ത്തിലേക്ക് യാത്രയാകുമെന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് ട്വിറ്ററില്‍ കുറിച്ചു.

ഇരു താരങ്ങളും പെര്‍ത്തില്‍ കളിക്കുമോ എന്നതില്‍ വ്യക്തത വരുവാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ഡിസംബര്‍ 12ന് ആണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

Previous articleനെരോക എഫ് സിക്ക് ആദ്യ വിജയം
Next articleചെൽസിയുടെ ട്രാൻസ്ഫർ വിലക്ക് കോടതി പിൻവലിച്ചു, ഒപ്പം ഫിഫക്ക് വൻ തുക പിഴയും