ഐ ലീഗിന്റെ ഈ സീസൺ ഉപേക്ഷിക്കുമോ എന്നത് നാളെ ഔദ്യോഗികമായി അറിയാം. നാളെ ലീഗ് കമ്മിറ്റി വീഡിയോ കോൺഫെറൻസു വഴി ചർച്ച നടത്തിൽ ഐ ലീഗിന്റെ ഈ സീസൺ എന്താക്കുമെന്ന് അന്തിമ തീരുമനാത്തിൽ എത്തും. ലീഗ് ഉപേക്ഷിക്കാൻ തന്നെയാണ് സാധ്യത. എന്നാൽ ലീഗിലെ ഒന്നാം സ്ഥാനം ഒഴികെയുള്ള ബാക്കി സ്ഥാനങ്ങൾ എങ്ങനെ തീരുമാനിക്കും എന്നതാണ് ഇപ്പോൾ അധികൃതരുടെ ആശങ്ക.
കൊറോണ നാടിനെയാകെ വലയ്ക്കുന്ന സാഹചര്യത്തിൽ ഇനി കളി നടത്താൻ മെയ് അവസാനം എങ്കിലും ആകേണ്ടി വരും എന്ന സാഹചര്യമാണ്. ഇതിനാൽ ബാക്കി 28 മത്സരങ്ങളും ഉപേക്ഷിക്കാൻ ആകും നാളെ തീരുമാനം ഉണ്ടാവുക. ഇതിനകം തന്നെ മോഹൻ ബഗാൻ കിരീടം നേടിയിട്ടുണ്ട് എന്നതിനാൽ ഇനി ലീഗ് തുടരേണ്ടതില്ല എന്നാണ് എ ഐ എഫ് എഫിന്റെ വാദം. റിലഗേഷൻ പോരാട്ടം മാത്രമെ ലീഗിൽ ബാക്കിയുള്ളത് എന്നതിനാൽ ഇത്തവണ റിലഗേഷൻ വേണ്ടെന്നു വെച്ചു കൊണ്ട് ലീഗ് ഉപേക്ഷിക്കാൻ ആണ് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആലോചിക്കുന്നത്.