ഐ ലീഗിൽ അടുത്ത സീസൺ മുതൽ രണ്ട് പുതിയ ടീമുകൾ കൂടെ വരും. ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ നിന്ന് പ്രൊമോഷൻ ലഭിച്ച് എത്തുന്നത് അല്ലാതെ തന്നെ രണ്ട് പുതിയ ടീമുകളെ കോർപറേറ്റ് ബിഡ് വഴി ലീഗിൽ എത്തിക്കാൻ ആണ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച പ്രാരംഭ ചർച്ചകൾ ഇന്ന് ചേർന്ന ഐലീഗ് കമ്മിറ്റിയിൽ നടന്നു.
നേരത്തെ ഗോകുലം കേരള എഫ് സി ഇങ്ങനെ നേരിട്ട് ഐലീഗിൽ എത്തുകയായിരുന്നു. ഇത്തവണ രണ്ട് ഐ ലീഗ് ടീമുകൾ എങ്കിലും ഐ എസ് എല്ലിലേക്ക് പോകാൻ സാധ്യതയുള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു നീക്കം എ ഐ എഫ് എഫ് നടത്തുന്നത്. കേരളത്തിൽ നിന്ന് അടക്കമുള്ള ക്ലബുകൾക്ക് ഐലീഗ് പ്രവേശനത്തിനായി ബിഡ് സമർപ്പിക്കാൻ പറ്റും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത ഐ ലീഗ് കമ്മിറ്റി യോഗത്തിൽ തീരുമാനമാകും.