ആൻഡേഴ്സണും ബെയർസ്‌റ്റോയുമില്ല, ശ്രീലങ്കൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

- Advertisement -

പരിക്കേറ്റ ജെയിംസ് ആൻഡേഴ്സണും ജോണി ബെയർസ്‌റ്റോയും മൊയീൻ അലിയും ഇല്ലാതെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീം. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടക്ക് പരിക്കേറ്റ ജെയിംസ് ആൻഡേഴ്സൺ നിലവിൽ ചികിത്സയിലാണ്. കൂടാതെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ പരിക്കേറ്റ ജോഫ്രെ ആർച്ചറും ടീമിൽ ഇടം നേടിയിട്ടില്ല. താരത്തിന് പകരം മാർക്ക് വുഡ് ടീമിൽ ഇടം നേടിയിട്ടുണ്ട്.

അതെ സമയം ഒരു വർഷത്തോളം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാതിരുന്ന കീറ്റോൺ ജെന്നിങ്‌സിനെയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബെൻ ഫോക്സിനെയും ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. 12 മാസം മുൻപ് വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലാണ് ഇരുവരേയും അവസാനം കളിച്ചത്.  മാർച്ച് 19 തുടങ്ങുന്ന ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഇംഗ്ലണ്ട് രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുന്നത്.

Joe Root (C), Dominic Bess, Stuart Broad, Jos Buttler, Zak Crawley, Sam Curran, Joe Denly, Ben Foakes, Keaton Jennings, Jack Leach, Matthew Parkinson, Ollie Pope, Dominic Sibley, Ben Stokes, Chris Woakes, Mark Wood

Advertisement