ഐ ലീഗ് ഒക്ടോബർ അവസാനം ആരംഭിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസൺ ഐ ലീഗ് ഒക്ടോബർ അവസാനം ആരംഭിക്കും. ഒക്ടോബർ 29ന് ലീഗ് ആരംഭിക്കാൻ ആണ് സാധ്യത എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ഐ എസ് സ് ഒക്ടോബർ 7ന് ആരംഭിക്കുന്നുണ്ട്. ഈ വർഷത്തെ ഐ ലീഗ് പഴതു പോലെ രണ്ട് ലെഗ് ആയാകും നടക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാന രണ്ട് സീസണുകളിൽ കൊറോണ കാരണം വ്യത്യസ്ത രീതിയിൽ ആയിരുന്നു മത്സരങ്ങൾ നടന്നിരുന്നത്.

ഐ ലീഗ്

ഈ സീസണിൽ ഐ ലീഗിൽ കിരീടം നേടിയാൽ ആ ടീമിന് ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ കിട്ടും എന്ന പ്രത്യേകത ഉണ്ട്. അവസാന രണ്ട് സീസണിലും ഐ ലീഗ് കിരീടം നേടിയ ഗോകുലം കേരള ആ കിരീട നേട്ടം ആവർത്തിക്കാൻ ആകും എന്ന പ്രതീക്ഷയിൽ ആകും. അങ്ങനെ പ്രൊമോഷൻ നേടുക ആണെങ്കിൽ കേരളത്തിന് രണ്ട് ക്ലബുകൾ ടോപ് ഡിവിഷനിൽ ആകും. അത് കേരള ഫുട്ബോളിന് വലിയ ഊർജ്ജമാവുകയും ചെയ്യും.