ചെന്നൈ സിറ്റിയുടെ നാട്ടിൽ ചെന്ന് ഗോകുലം കടം വീട്ടി, മലബാറിയൻസ് മൂന്നാം സ്ഥാനത്ത്!!

- Advertisement -

കോഴിക്കോട് വന്ന് തങ്ങളെ തോൽപ്പിച്ചതിനുള്ള കടം ഗോകുലം കേരള എഫ് സി അങ്ങ് കോയമ്പത്തൂർ ചെന്ന് വീട്ടി. ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ ആണ് ഗോകുലം തറപറ്റിച്ചത്. ഒപ്പത്തിനൊപ്പം നിന്ന പോരാട്ടം കണ്ട 90 മിനുട്ടിൽ മറുപടിയില്ലാത്ത ഒരൊറ്റ ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. വിജയ ശില്പിയായത് ക്യാപ്റ്റൻ മാർക്കസ് ജോസഫും.

ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 79ആം മിനുട്ടിൽ ആയിരുന്നു ഗോകുലത്തിനെ മുന്നിൽ എത്തിച്ച മാർക്കസ് ജോസഫിന്റെ ഗോൾ പിറന്നത്. സീസണിൽ മാർക്കസിന്റെ ആറാം ഗോളായിരുന്നു ഇത്. ഗോളിനു ശേഷം മികച്ച പ്രതിരോധം കാഴ്ചവെച്ച ഗോകുലം മൂന്ന് പോയന്റുമായി കളം വിട്ടു. ഈ വിജയം ഗോകുലത്തെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചു. 11 മത്സരങ്ങളിൽ നിന്ന് 17 പോയന്റാണ് ഗോകുലത്തിന് ഉള്ളത്. ചെന്നൈ സിറ്റി ഏഴാം സ്ഥാനത്താണ് ഉള്ളത്.

Advertisement