“പന്ത്രണ്ടാമനായി ഇറക്കിയാലും കെ.എൽ രാഹുൽ സെഞ്ചുറി അടിക്കും”

Photo: Twitter/@BCCI
- Advertisement -

പന്ത്രണ്ടാമനായി ഇറക്കിയാലും ഇന്ത്യൻ താരം കെ.എൽ രാഹുൽ സെഞ്ചുറി നേടുമെന്ന് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ കെ.എൽ രാഹുൽ രാഹുൽ സെഞ്ചുറി നേടിയിരുന്നു. തുടർന്നാണ് കെ.എൽ രാഹുലിനെ അഭിനന്ദിച്ച് ശിഖർ ധവാൻ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.

കഴിഞ്ഞ ലോകകപ്പിലും മറ്റും ഇന്ത്യയുടെ ഓപ്പണിങ് പങ്കാളികളായിരുന്നു ആയിരുന്നു ശിഖർ ധവാനും കെ.എൽ രാഹുലും. എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ കെ.എൽ രാഹുൽ അഞ്ചാം സ്ഥാനത്താണ് ബാറ്റിങ്ങിന് ഇറങ്ങുന്നത്. നേരത്തെ ഓപ്പണിങ് സ്ഥാനത്തും മികച്ച പ്രകടനം പുറത്തെടുത്ത കെ.എൽ രാഹുൽ ഏതു സ്ഥാനത്ത് ഇറങ്ങിയാലും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ശിഖർ ധവാൻ സൂചിപ്പിച്ചത്.

ന്യൂസിലാൻഡിനെതിരായ അവസാന ഏകദിന മത്സരത്തിൽ 112 റൺസ് എടുത്താണ് കെ.എൽ രാഹുൽ പുറത്തായത്. പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 204 റൺസാണ് കെ.എൽ രാഹുൽ എടുത്തത്.

Advertisement