കോഴിക്കോട്, ജനുവരി 9: ഗോകുലം കേരള എഫ് സി മുൻ ചർച്ചിൽ ബ്രദേഴ്‌സ് ഫോർവേഡ് ലൂക്കാ മേജ്സെനുമായി കരാറിൽ എത്തി.
കഴിഞ്ഞ വര്ഷം ഐ ലീഗിൽ രണ്ടാം സ്ഥാനക്കാരായ ചർച്ചിലിന്റെ ടോപ് സ്‌കോറർ ആയിരിന്നു സ്ലോവേനിയൻ മുന്നേറ്റനിരക്കാരനായ ലൂക്കാ. ചർച്ചിലിനു വേണ്ടി 11 ഗോളുകൾ ലൂക്കാ നേടി. ഈ വര്ഷം നടന്ന ഐ ലീഗ് ക്വാളിഫൈർ മത്സരങ്ങൾക്ക് വേണ്ടി ബെംഗളൂരു യുനൈറ്റഡ്‌നിനു വേണ്ടിയും ലൂക്കാ കളിച്ചിരുന്നു. മുപ്പത്തി രണ്ടു വയസുള്ള ലൂക്കാ ഇന്ത്യയിൽ കളിക്കുന്നതിനു മുൻപ് സ്ലോവേനിയന് ലീഗിലാണ് കളിച്ചത്.
“ഐ ലീഗിൽ ഗോകുലത്തിന്റെ മികച്ച ടീമാണ്. കഴിഞ്ഞ വര്ഷം ചാമ്പ്യന്മാരായ ക്ലബ്ബിന്റെ കൂടെ കളിക്കുന്നതിൽ വളരെയധികം സന്തോഷം ഉണ്ട്. കോച്ച് അന്നീസയുടെ കീഴിൽ ഇനിയും ട്രോഫികൾ നേടുവാൻ ഈ ക്ലബിന് കഴിയും. എ എഫ് സിയിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ,” ലൂക്കാ പറഞ്ഞു.
“കഴിഞ്ഞ വര്ഷം ചർച്ചിലിനു വേണ്ടി നല്ല കളിയാണ് ലൂക്കാ പുറത്തെടുത്ത്. ടീം ഇതോടെ ശക്തിപ്പെടും. ഗോൾ അടിക്കുവാൻ കഴിവുള്ള കളിക്കാരനാണ് ലുക്കാ എന്നത് കഴിഞ്ഞ ഐ ലീഗ് സീസണിൽ തെളിയിച്ചതാണ്. അദ്ദേഹത്തിന് എല്ലാ രീതിയിലും ആശംസകളും അറിയിക്കുന്നു,” ഗോകുലം പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.