കേരള പ്രീമിയർ ലീഗ്; അവസാന നാലു മിനുട്ടിൽ രണ്ട് ഗോളുകൾ, മികച്ച വിജയവുമായി മുത്തൂറ്റ് തുടങ്ങി

Img 20220109 175510

കേരള പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ മുത്തൂറ്റ് ഫുട്ബോൾ അക്കാദമിക്ക് വിജയ തുടക്കം. ഇന്ന് കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കോവളം എഫ് സിയെ നേരിട്ട മുത്തൂറ്റ് എഫ് എ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് ഇന്ന് നേടിയത്‌. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് മുത്തൂറ്റ് വിജയത്തിലേക്ക് തിരിച്ചുവന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അബിൻ നേടിയ ഗോളിൽ ആണ് കോവളം ലീഡ് എടുത്തത്. വലതു വിങ്ങിലൂടെ വന്ന് ഒരു ടൈറ്റ് ആങ്കിളിൽ നിന്നായിരുന്നു അബിന്റെ ഫിനിഷ്‌.

ഈ ഗോളിന് 53ആം മിനുട്ടിൽ പിയുഷിന്റെ ഫിനിഷിലൂടെ മുത്തൂറ്റ് മറുപടി പറഞ്ഞു. പിന്നെ വിജയ ഗോളിനായി രണ്ട് ടീമുകളും ശ്രമിച്ചു. 86ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് അജിൻ ടോമിന്റെ ഹെഡർ മുത്തൂറ്റിന് ലീഡ് നൽകി. പിന്നാലെ 88ആം മിനുട്ടിൽ സെന്തമിൾ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.
Img 20220109 Wa0025

Previous articleസ്ലോവേനിയൻ സ്‌ട്രൈക്കർ ലൂക്കാ മേജ്സെൻ ഇനി ഗോകുലത്തിനു വേണ്ടി ബൂട്ട് കെട്ടും
Next articleബെക്കാമും നെപോളിയനും ഗോൾ അടിച്ചിട്ടും അരീക്കോട് ജയിച്ചില്ല, 97ആം മിനുട്ടിൽ റൂബന്റെ ഫ്രീകിക്കിൽ ഐഫക്ക് സമനില