എറിക് ഗാർസിയക്ക് പരിക്ക്, സൂപ്പർ കപ്പിന് ഉണ്ടാകില്ല

20220109 160120

ബാഴ്സലോണയുടെ ഒരു താരം കൂടെ പരിക്കേറ്റ് പുറത്ത്. അവരുടെ സെന്റർ ബാക്കായ എറിക് ഗാർസിയക്ക് ആണ് പരിക്കേറ്റിരിക്കുന്നത്. ഇന്നലെ നടന്ന ലാലിഗ മത്സരത്തിന് ഇടയിൽ ആയിരുന്നു താരത്തിന് പരിക്കേറ്റത്. ഹാം സ്ട്രിങ് ഇഞ്ച്വറി ആണ്. ഒരു മാസം എങ്കിലും താരം പുറത്ത് ഇരിക്കേണ്ടി വന്നേക്കാം. റയൽ മാഡ്രിഡിന് എതിരായ സൂപ്പർ കപ്പ് സെമി ഫൈനലിൽ ഗാർസിയ ഉണ്ടാകില്ല.

ഗാർസിയ മാത്രമല്ല മറ്റൊരു സെന്റർ ബാക്കായ അറോഹോയും പരിക്കേറ്റ് പുറത്താണ്‌. കഴിഞ്ഞ ആഴ്ച ആയിരുന്നു അറോഹോക്ക് പരിക്കേറ്റത്‌. ഡിപായ്, അൻസു, പെഡ്രി തുടങ്ങി ബാഴ്സലോണ നിര പരിക്ക് കാരണം കഷ്ടപ്പെടുക ആണ്‌. ഇനിയും രജിസ്റ്റർ ചെയ്യാത്തതിനാൽ ഫെറാൻ ടോറസും സൂപ്പർ കപ്പ് മത്സരത്തിന് ഉണ്ടായേക്കില്ല.

Previous articleആഷസ് ടെസ്റ്റ്: അഞ്ചാം ടെസ്റ്റിൽ നിന്ന് ജോസ് ബട്ലർ പുറത്ത്
Next articleസ്ലോവേനിയൻ സ്‌ട്രൈക്കർ ലൂക്കാ മേജ്സെൻ ഇനി ഗോകുലത്തിനു വേണ്ടി ബൂട്ട് കെട്ടും