ആദ്യ ജയം തേടി ഗോകുലം നാളെ പഞ്ചാബിന് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊൽക്കത്ത, ജനുവരി 13: ഗോകുലം കേരള എഫ് സി ഐ ലീഗ് രണ്ടാം മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിക്ക് എതിരെ വ്യാഴ്ച കളിക്കുവാൻ ഇറങ്ങും. ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റിക്ക് എതിരെ ഒന്നിന് എതിരെ രണ്ടു ഗോളിന് ഗോകുലം തോറ്റിരിന്നു.

പഞ്ചാബ് എഫ് സി ആദ്യ മത്സരത്തിൽ ഐസ്‌വാൾ എഫ് സിയെ തോൽപിച്ച ബലത്തിലാണ് ഗോകുലത്തിനു എതിരെ കളത്തിൽ ഇറങ്ങുന്നത്.

“ആദ്യ മത്സരത്തിൽ നമ്മൾക്കു വിചാരിച്ച പോലെ കളിക്കുവാൻ പറ്റിയില്ല. ആദ്യ മത്സരത്തിലെ തെറ്റുകൾ എല്ലാം വിശദമായി ഞാൻ വിശകലനം ചെയ്തു. പഞ്ചാബിനു എതിരെ വിജയം നേടുക എന്നതാണ് നമ്മുടെ ലക്‌ഷ്യം,” ഗോകുലം പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.

മുന്നേറ്റ നിരയിൽ ഘാനയിൽ നിന്നുമുള്ള സ്ട്രൈക്കേഴ്‌സായ അന്ടവി, ഫിലിപ്പ് അഡ്‌ജ എന്നിവരിൽ ആയിരിക്കും പ്രതീക്ഷ. അന്ടവി ആദ്യ മത്സരത്തിൽ ഗോകുലത്തിനു വേണ്ടി ഗോൾ നേടിയിരുന്നു. ആദ്യ മത്സരത്തിൽ പരിക്ക് കാരണം കളിക്കുവാൻ പറ്റാതിരുന്ന അഫ്ഘാൻ തരാം ഷെരീഫ് മുഹമ്മദ് ഗോകുലത്തിനു വേണ്ടി കളിക്കുവാൻ സാധ്യത ഉണ്ട്.

പ്രതിരോധ നിരയിൽ ഘാന താരവും ക്യാപ്റ്റനും ആയ മുഹമ്മദ് അവാലിനു ഒപ്പം വയനാടുകാരൻ അലക്സും കളത്തിൽ ഇറങ്ങും.

“ഗോകുലത്തിൽ അധികവും യുവ കളിക്കാർ ആണ് ഉള്ളത്. അതുകൊണ്ട് തന്നെ ടീമിന് നല്ല റിസൾട്ട് ഉണ്ടാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ,” കോച്ച് പറഞ്ഞു.

വ്യാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കൊൽക്കത്തയിലെ സാൾട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചിട്ടാണ് കളി നടക്കുന്നത്. വൺ സ്പോർട്സിൽ തത്സമയ സംപ്രേഷണം ഉണ്ട്.