വിരാട് കോഹ്‌ലിയുടെ ടീമിനെതിരെ സ്ലെഡ്ജിങ് നടക്കില്ലെന്ന് സ്റ്റീവ് വോ

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന വിരാട് കോഹ്‌ലിയുടെ ഇന്ത്യൻ ടീമിനെതിരെ സ്ലെഡ്ജിങ് നടക്കില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ. ഇന്ത്യൻ താരങ്ങളുമായി തർക്കത്തിൽ ഏർപ്പെടുന്നത് ഓസ്ട്രേലിയക്ക് തിരിച്ചടിയാവുമെന്നും സ്റ്റീവ് വോ പറഞ്ഞു.

സ്ലെഡ്ജിങ് വിരാട് കോഹ്‌ലിയെ ഒരിക്കലും അലോസരപ്പെടുത്തില്ലെന്നും മികച്ച താരങ്ങൾക്ക് ഒരിക്കലും സ്ലെഡ്ജിങ് ഒരു വിഷയമല്ലെന്നും അതുകൊണ്ട് വിരാട് കോഹ്‌ലിയോട് ഒന്നും പറയാതെ ഇരിക്കുന്നതാണ് നല്ലതെന്നും സ്റ്റീവ് വോ പറഞ്ഞു. ഇന്ത്യൻ താരങ്ങളെ സ്ലെഡ്ജ് ചെയുന്നത് അവർക്ക് കൂടുതൽ പ്രചോദനം ആവുമെന്നും കൂടുതൽ റൺസ് കണ്ടെത്താൻ സഹിക്കുമെന്നും സ്റ്റീവ് വോ പറഞ്ഞു.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ലോകോത്തര താരമാണെന്നും ഈ പരമ്പരയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആവാനാണ് വിരാട് കോഹ്‌ലിയുടെ ശ്രമമെന്നും സ്റ്റീവ് വോ പറഞ്ഞു. കഴിഞ്ഞ തവണ വിരാട് കോഹ്‌ലിയും സ്റ്റീവ് സ്മിത്തും പരസ്പരം നേരിട്ടപ്പോൾ സ്റ്റീവ് സ്മിത്താണ് മികച്ച പ്രകടനം പുറത്തെടുത്തതെന്നും സ്റ്റീവ് വോ പറഞ്ഞു. നവംബർ 27 മുതൽ ജനുവരി 19 വരെ നീണ്ടു നിൽക്കുന്ന പരമ്പരയിൽ ഇന്ത്യൻ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരവും നാല് ടെസ്റ്റ് പരമ്പരയുമാണ് കളിക്കുന്നത്.

Advertisement