ഗംഭീര ജേഴ്സിയുമായി ഗോകുലം എഫ് സി

- Advertisement -

പുതിയ ഐലീഗ് സീസണ് മുന്നോടിയായി പുതിയ ജേഴ്സി ഒരുക്കി കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം എഫ് സി. കഴിഞ്ഞ സീസണിൽ ജേഴ്സി ഒരുക്കിയ കൈസാൻ തന്നെയാണ് ഇത്തവണ തകർപ്പൻ ജേഴ്സി ഗോകുലത്തിന് ഒരുക്കിയിരിക്കുന്നത്. ജേഴ്സി ഔദ്യോഗികമായി പുറത്ത് വിട്ടില്ല എങ്കിലും ഗോകുലത്തിന്റെ താരമായ അന്റോണിയോ ജർമ്മൻ ഇൻസ്റ്റാഗ്രാം വഴി ജേഴ്സിയുടെ ചിത്രങ്ങൾ പങ്കു വെച്ചതോടെയാണ് പുതിയ ജേഴ്സി ആരാധകർ കണ്ടത്.

ഹോം കിറ്റ് ഉൾപ്പെടെ നാല് കിറ്റുകളാണ് ഗോകുലം പുറത്ത് ഇറക്കുന്നത്. ഹോം ജേഴ്സി ഇത്തവണ ഗോകുലത്തിന്റെ ലോഗോയുടെ നിറത്തിന് സാമ്യമുള്ള നിറത്തിലേക്ക് മാറി. എവേ കിറ്റ് പച്ചയാണ്. വെള്ള നിറത്തിലുള്ള രണ്ടാം എവേ കിറ്റും ഒപ്പം മഞ്ഞ നിറത്തിലുള്ള തേർഡ് കിറ്റും ഉണ്ട്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement