ഗോകുലം എഫ് സിക്ക് പുതിയ ജേഴ്സി വരുന്നു

- Advertisement -

പുതിയ ഐലീഗ് സീസണ് മുന്നോടിയായി പുതിയ ജേഴ്സി ഒരുക്കാൻ കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം എഫ് സി. മുൻ ജേഴ്സികളിൽ നിന്ന് വലിയ മാറ്റവുമായാകും ഗോകുലത്തിന്റെ പുതിയ ജേഴ്സി എത്തുക. ഗോകുല. എഫ് സിയുടെ ലോഗോയുടെ നിറത്തിന് സാമ്യമുള്ളതാകും ക്ലബിന്റെ പുതിയ ഹോം ജേഴ്സി. ഡയഗണലായ വരകളോട് കൂടിയാകും ജേഴ്സിയുടെ ഡിസൈൻ എന്നാണ് സൂചന. എവേ ജേഴ്സിയി പച്ച നിറത്തിൽ ഉള്ളതുമാകും.

കഴിഞ്ഞ സീസണിൽ ജേഴ്സി ഒരുക്കിയ കൈസാൻ തന്നെയാണ് ഇത്തവണയും ഗോകുലത്തിന് ജേഴ്സി ഒരുക്കുന്നത്. ഉടൻ തന്നെ ജേഴ്സി ക്ലബ് പുറത്തിറക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement