ഗോകുലം കേരളക്ക് മുന്നിൽ ഇന്ന് ശ്രീനിധി ഡെക്കാൻ

ഐ ലീഗിലെ തങ്ങളുടെ 10ആം മത്സരത്തിൽ ഗോകുലം കേരള ഇന്ന് കല്യാണി സ്റ്റേഡിയത്തിൽ വെച്ച് ശ്രീനിധി ഡെക്കാനെ നേരിടും. വൈകിട്ട് 5:05 PMന് മത്സരം ആരംഭിക്കുന്നത്‌. ലീഗിൽ ഇപ്പോൾ മൂന്നാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാനെ നേരിടുന്നത് ഗോകുലം കേരളയ്ക്ക് അത്ര എളുപ്പമായ കാര്യം ആയിരിക്കില്ല‌.

മുമ്പ് ഗോകുലത്തിന് ഒപ്പം കളിച്ചതും കിരീടം നേടിയതുമായ നിരവധി താരങ്ങൾ ശ്രീനിധിയുടെ ജേഴ്സിയിൽ ഇന്ന് ഇറങ്ങും. അവൽ, ഷിബിൽ, മായക്കണ്ണൻ, ലാൽറോമാവിയ, സലാ തുടങ്ങിയ മുൻ ഗോകുലം താരങ്ങൾ ആണ് ഇപ്പോൾ ശ്രീനിധിയിൽ കളിക്കുന്നത്. മുൻ ഗോകുലം കോച്ച് വരേലയാണ് ശ്രീനിധിയുടെ കോച്ച്.

ശ്രീനിധി ശക്തരായ എതിരാളികളാണെങ്കിലും എന്റെ ടീമിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. ഞങ്ങൾക്ക് നല്ല സ്‌ട്രൈക്കർമാരും ഡിഫൻഡർമാരും ഉണ്ട് എന്ന് ഗോകുലം പരിശീലകൻ അനീസെ പറഞ്ഞു ‌