ഇന്ത്യ ഇന്ന് ഈജിപ്തിനെതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വനിതാ ടീം ഇന്ന് വീണ്ടും ഫുട്ബോൾ കളത്തിൽ. അവർ ഇന്ന് സൗഹൃദ മത്സരത്തിൽ ഈജിപ്തിനെ നേരിടും. ഇന്ന് അർധരാത്രി 1 മണിക്ക് ആണ് മത്സരം. ജോർദാനിലെ സർഖയിലെ പ്രിൻസ് മുഹമ്മദ് സ്റ്റേഡിയം കളിക്ക് വേദിയാകും. വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ വനിതാ ടീം കളത്തിൽ ഇറങ്ങുന്നത്‌.

ഈജിപ്തിനെതിരായ മത്സരരം ഒരു മികച്ച മത്സരമായിരിക്കും എന്ന് താൻ ഉറപ്പു നൽകുന്നു എന്നും എല്ലാ താരങ്ങളും കളിക്കളത്തിലേക്ക് മടങ്ങാൻ തയ്യാറാണെന്നും ഇന്ത്യൻ കോച്ച് ഡെന്നർബി പറഞ്ഞു. ഞങ്ങളുടെ എല്ലാ എതിരാളികളോടും ഞങ്ങൾക്ക് ബഹുമാനമുണ്ട്, പക്ഷേ അത് ഞങ്ങളുടെ സമീപനത്തെ മാറ്റില്ല. ഞങ്ങൾ എപ്പോഴും മികച്ച പ്രകടനം കാഴ്ച്ചവെക്കാനും ജയിക്കാൻ കളിക്കാനും ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു.

ഈജിപ്തിനെ കൂടാതെ ജോർദാനെയും ഇന്ത്യ നേരിടുന്നുണ്ട്. രണ്ട് മത്സരങ്ങളും ജോർദാൻ എഫ്എയുടെ YouTube ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.